പത്തനംതിട്ട : മേക്കൊഴൂർ സർവീസ് സഹകരണ ബാങ്കിൽ മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ വിതരണത്തിന് ബാങ്കിൽ തുടക്കമായി.മൈലപ്ര സി.ഡി.എസ് ശുപാർശ പ്രകാരം 17 കുടുംബങ്ങളിലായി 225 കുടുംബങ്ങൾക്ക് 24.50 ലക്ഷം രൂപയാണ് പലിശരഹിത വായ്പയായി നൽകുന്നത്.മൂന്ന് വർഷ കാലാവധിയ്ക്ക് കൊടുക്കുന്ന ഈ വായ്പയ്ക്ക് ആദ്യ ആറുമാസം വരെ മൊറട്ടോറിയം അനുവദിക്കും.കാലാവധിക്കുള്ളിൽ അംഗങ്ങൾ വായ്പ തിരികെ അടയ്ക്കുമ്പോൾ കുടുംബശ്രീ മിഷൻ മുഖേന സർക്കാർ പലിശ സബ്‌സിഡി അനുവദിച്ച് നൽകും.ഷെയർ ലിങ്കേജ്,സർവീസ് ചാർജ് എന്നിവ ഒഴിവാക്കി സി.ഡി.എസിന്റെ ശുപാർശയും കുടുംബശ്രീ ഭാരവാഹികളുടെ കെ.വൈ.സി രേഖകൾ എന്നിവ മാത്രം ഹാജരാക്കി അയൽക്കൂട്ടങ്ങൾക്കാണ് ഈ വായ്പ അനുവദിക്കുന്നത്.

കെ.യു ജനീഷ് കുമാർ എം.എൽ.എ ധനലക്ഷ്മി കുടുംബശ്രീ പ്രസിഡന്റ് ജനിത അനിലിന് ആദ്യ വായ്പ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ജെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സന്തോഷ് കുമാർ,ഭരണ സമിതിയംഗം ജോൺ വർഗീസ്,വിനോദ് കുമാർ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് 281939 രൂപ സംഭാവന നൽകി.