അടൂർ : കാർഷിക മേഖലയിലെ പ്രതിസന്ധികളും മത്സ്യ തൊഴിലാളികളുടെ ദുരിതങ്ങളും പരമ്പരാഗത തൊഴിലാളികളുടെ പ്രശ്നങ്ങളും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപെട്ട് പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവന് മുമ്പിൽ നടന്ന കുത്തിയിരുപ്പ് സമരം ജനശ്രീ ജില്ലാ ചെയർമാൻ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ രാജേന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. മുണ്ടപ്പള്ളി സുഭാഷ്,രാജൻ,ഭാസ്കരപിള്ള,ഷെല്ലി ബേബി,അലക്സ് കോയിപ്പുറത്ത്, മനുനാഥ്,മനുചാല,രാധാകൃഷ്ണൻ കാഞ്ഞിരവിള,ഹരികുമാർ മലമേക്കര, രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.

അടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കവാടത്തിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.ഡി.സി.സി ജന.സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് ഷിബു ചിറക്കരോട്ട് അദ്ധ്യക്ഷത വഹിച്ചു.ആനന്ദപ്പള്ളി സുരേന്ദ്രൻ,ഉമ്മൻ തോമസ്,സി.ടി കോശി,ഗോപു കരുവാറ്റ,സതീഷ് കേളി,തൗഫീഖ് രാജൻ,എബി തോമസ്,റോബിൻ ജോർജ്ജ് എന്നിവർ നേതൃത്വം നൽകി. ഏറത്ത് വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ കുത്തിയിരുപ്പ് സമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു.ശൈലേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.മറിയാമ്മ തരകൻ,കണ്ണപ്പൻ,ഡി.രാജീവ്,ഉദയഭാനു,ടോംതങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.

പഴകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കൽ പഞ്ചായത്ത് പടിക്കൽ നടന്ന സമരം ഡി.സി.സി സെക്രട്ടറി ഡോ.പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കമറുദീൻമുണ്ടുതറയിൽ, പഴകുളം മുരളി,രമാ ജോഗീന്ദർ, ബിന്ദുസുരേഷ്,റോസമ്മ സെബാസ്റ്റ്യൻ, വിജയലക്ഷ്മിഉണ്ണിത്താൻ,അബുഎബ്രഹാംവീരപ്പള്ളി മധുകൊല്ലന്റയ്യത്ത്,റെജി കാസിം,നിസാർഫാത്തിമ, ജോഗീന്ദർ,ശിഹാബ്പഴകുളം,ബിജുബേബി,ബിജുകുമാർ,ഗണേഷ് കുമാർ, സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

ഏനാദിമംഗം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന കുത്തിയിരിപ്പ് സമരം ഡി.സി.സി ജനറൽ സെക്രട്ടറി ഡി.ഭാനുദേവൻ ഉദ്ഘാടനം ചെയ്തു.റെജി പൂവത്തൂർ,സജി മാരൂർ,അരുൺരാജ് വേണുഗോപാലൻ പിള്ള എന്നിവർ നേതൃത്വം നൽകി.