ചെങ്ങന്നൂർ: എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കെട്ടിട നിർമ്മാണ കമ്പനിയുടെ ചെങ്ങന്നൂർ മംഗലത്തിലുള്ള സ്വകാര്യ സ്‌കൂളിന്റെ മുകൾനിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന അന്യസംസ്ഥാനത്തൊഴിലാളികൾ മർദ്ദനം.ഇന്നലെ വെളുപ്പിനെ അഞ്ചു മണിയോടെയായിരുന്നു സംഭവം.ആക്രമണത്തിൽ ആറോളം തൊഴിലാളികൾക്ക് പരിക്കേറ്റു. കത്തികളും, കമ്പികളും , ബെൽറ്റുകളുമായാണ് സംഘം ആക്രമിച്ചത്. ഇതു സംബന്ധിച്ച് തൊഴിലാളികൾ പറയുന്നത് വെളുപ്പിന് സ്‌കൂളിന്റെ മുകളിലുള്ള താമസസ്ഥലത്തെത്തി മദ്യവും തംബാക്കും സിഗരറ്റും ആവശ്യപ്പെട്ടു.തങ്ങളുടെ കൈവശം ഇതൊന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ ഇവരുടെ ബാഗുകൾ പരിശോധിക്കാൻ തുടങ്ങി.ഇതിനെ എതിർത്തപ്പോൾ ആക്രമിക്കുകയായിരുന്നെന്ന് തൊഴിലാളികൾ പറഞ്ഞു.ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാരിൽ ചിലർ കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റവർ പിന്നീട് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.