കുമ്പനാട്: ലോക്ക് ഡൗൺ കാലഘട്ടത്തിൽ വരുമാന നഷ്ടം പരിഹരിക്കാൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വ്യക്തികളെ സഹായിക്കാനും അന്യ സംസ്ഥാനങ്ങളിൽ അകപ്പെട്ടിരിക്കുന്ന മലയാളികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിന് വേണ്ട സഹായങ്ങൾ നല്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ആവശ്യപ്പെട്ടു. കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പനാട് സബ് ട്രഷറിക്ക് മുൻപിൽ നടന്ന ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു.