ribk

പത്തനംതിട്ട : രക്തം ലഭിക്കാതെ ആർക്കും ഒരപകടവും സംഭവിക്കില്ലെന്ന് ഉറപ്പ് നൽകുകയാണ് റെഡ് ഈസ് ബ്ലഡ് കേരള എന്ന രക്തദാന സംഘടനയിലെ ഒരുകൂട്ടം ചുണക്കുട്ടികൾ. ഈ കൊവിഡ് കാലത്ത് ലോക്ക് ഡൗണിന് ശേഷം എട്ട് ക്യാമ്പുകൾ ഇതുവരെ സംഘടിപ്പിച്ചു. ഇരുപതിലധികം പേർ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് വിവിധ സമയങ്ങളിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രക്തം നൽകി. ലോക്ക് ഡൗൺ സമയത്തെ രക്തക്ഷാമം പരിഹരിക്കാനാണ് നിരന്തരം ക്യാമ്പുകൾ സംഘടിപ്പിച്ചത്.

2016ൽ കണ്ണൂർ കേന്ദ്രീകരിച്ച് ആരംഭിച്ച സംഘടനയാണിത്. രക്തദാനത്തിന് പുറമേ സന്നദ്ധ പ്രവർത്തനങ്ങളും ചെയ്യുന്നു. ലോക്ക് ഡൗണിന്റെ തുടക്കം മുതൽ ജില്ലയിൽ പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും സംഭാരവും വൈകിട്ട് ചായയും സ്നാക്സും നൽകുന്നുണ്ടിവർ. ജീവൻ രക്ഷാമരുന്നുകൾ എത്തിച്ചു കൊടുക്കാനും സംഘം മുന്നിലുണ്ട്. ഓരോ സ്ഥലത്തെയും അംഗങ്ങളെ ബന്ധപ്പെടുത്തിയാണ് മരുന്നുകൾ എത്തിയ്ക്കുന്നത്. ജില്ലയിലെ പക്ഷികൾക്കും സംഘടനയുടെ ആഹാരമുണ്ട്.

റെഡ് ഈസ് ബ്ലഡ് കേരള

ജില്ലയിൽ 2500 അംഗങ്ങൾ,

യുവതി - യുവാക്കളുടെ പങ്കാളിത്തം

ഹെൽപ് ലൈൻ നമ്പർ : 6282371398, 8136877970, 8075020235.