13-marappatty-cgnr
കടയുടെ ഷട്ടറിനും സീലിങ്ങിനും ഇടയിൽ കുടുങ്ങിയ മരപ്പട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ

ചെങ്ങന്നൂർ:കടയുടെ ഷട്ടറിനും സീലിങ്ങിനും ഇടയിൽ കുടുങ്ങിയ മരപ്പട്ടിയെ രക്ഷപ്പെടുത്തി.എൻജിനീയറിംഗ് കോളേജ് ജംഗ്ഷനിലുള്ള കടയുടെ ഷട്ടറിനും സീലിങ്ങിനും ഇടയിലാണ് മരപ്പെട്ടി കുടുങ്ങിയത്. രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് ആദ്യം കണ്ടത്. ഫയർഫോഴ്സിനെയും വനം വകുപ്പിനെയും വിവരമറിയിച്ചിരുന്നു. കടയുടമ അറിയിച്ചതിനെതുടർന്ന് എത്തിയ ഷട്ടർ പണിക്കാരന്റെ സഹായത്തോടെ പരിക്കുകളില്ലാതെ മരപ്പട്ടിയെ രക്ഷിച്ചു. ഫയർഫോഴ്സ് സീനിയർ ഓഫീസർ നൗഷാദ്,ഫയർ ഓഫീസർമാരായ രമേശ്,സനു,ശ്രീജിത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.