ചെറിയനാട് : കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചെറിയനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി.മണ്ഡലം പ്രസിഡന്റ് ന്റ് അഡ്വ.ദിലീപ് ചെറിയനാട് അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു ഡി.സി.സി.അഗം ഷാജി ചിറയിൽ,ഹുമയൂൺ കബീർ,ശ്രീ കുമാർ മുളവേലിൽ,എം.രജനീഷ്,പ്രമോദ് ചെറിയനാട്,എബി തോടുപുറം,ശ്രീകുമാരി മധു,ഷൗക്കത്ത് അലി,ഷാജി മുഞ്ഞനാട്ട്, ബിൽ ജി.പി.വർഗീസ്, ബഷീർ, രാജേന്ദ്രൻ, മാത്യു ഏബ്രഹാം,സതീഷ്, സുനിൽ റോയി മനോജ്, രാജീവ് കുമാർ കെ.യു എന്നിവർ പ്രസംഗിച്ചു.