അടൂർ : കൊവിഡിന്റെ മറവിൽ തൊഴിൽ നിയമങ്ങൾ ഓർഡിനൻസിലൂടെ റദ്ദാക്കുകയും ജോലി സമയം 12 മണിക്കൂർ ആക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക,കൊവിഡ് അതിജീവനം തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക,എല്ലാ തൊഴിലാളികൾക്കും മൂന്ന് മാസം 7500 രൂപാ വിതം ധനസഹായം നൽകുക,സൗജന്യറേഷൻ പ്രതിമാസം 35കിലോ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി. അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ പ്രതിക്ഷേധ സമരം നടത്തി.എ ഐ.ടി.യു സി.ജില്ലാ പ്രസിഡന്റ് ഡി.സജി ഉദ്ഘാഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുൺ കെ.എസ് മണ്ണടി അദ്ധ്യക്ഷത വഹിച്ചു. ബി.കെ.എം.യു മണ്ഡലം സെക്രട്ടറി ഷാജി തോമസ്, കെ.സി.സി ജില്ലാ സെക്രട്ടറി ബോബി മാത്തുണ്ണി,മോട്ടോർ എംപ്ലോയിസ് യൂണിയൻ (എ.ഐടി.യു.സി) മണ്ഡലം സെക്രട്ടറി കെ.ജി സുരേഷ് കുമാർ,എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ അംഗം സിജു മമ്മൂട് എന്നിവർ പ്രസംഗിച്ചു.