ഇലവുംതിട്ട: കർഷകർക്ക് 7500 രൂപ ദുരിതാശ്വാസം അനുവദിക്കുക,റബർ സബ്‌സിഡി ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്(ഐ) മെഴുവേലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുവേലി വില്ലേജ് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സി.എസ് .ശുഭാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ആർ.സോജി,ഡി.സി.സി അംഗം കെ.കെ.ജയിൻ,ബ്ലോക്ക് സെക്രട്ടറിമാരായ രാജു ഇലവുംതിട്ട,ബി.ഹരികുമാർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുമേഷ് ജേക്കബ് സഖറിയ എന്നിവർ പ്രസംഗിച്ചു.