13-konni-surendran
കുങ്കിയാന

തണ്ണിത്തോട്: നാടിന് ഭീഷണിയായ കടുവയെ പിടിക്കാൻ കുഞ്ചുവെന്ന കുങ്കിയാനയും വനപാലകർക്ക് കൂട്ടിനുണ്ട്.

മയക്കുവെടി വയ്ക്കാൻ ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയുമായി കാട്ടിലേക്ക് പോവുക കുഞ്ചുവാണ്. വയനാട്ടിലെ മുത്തങ്ങ ക്യാമ്പിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിച്ച ആനയ്ക്ക് ഇതിന് പരിശീലനം ലഭിച്ചിട്ടുണ്ട്.

എലിഫന്റ് സ്ക്വാ‌ഡ് റേഞ്ച് ഒാഫീസർ ആഷിഫിനാണ് അനയുടെ സംരക്ഷണ ചുമതല. തമിഴ്നാട് സ്വദേശികളായ രണ്ട് പാപ്പാൻമാരുമുണ്ട് മേടപ്പാറയിലെ പ്ളാന്റേഷനിലുള്ള ആനയ്ക്കൊപ്പം.

2017ൽ ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം രൂക്ഷമായപ്പോൾ ഇവയെ തുരത്താൻ തമിഴ്നാട്ടിൽ നിന്ന് രണ്ട് കുങ്കിയാനകളെ എത്തിച്ചിരുന്നു. അന്ന് കേരള വനം വകുപ്പിന് കുങ്കിയാനകൾ ഇല്ലായിരുന്നു. ഇപ്പോൾ വയനാട്ടിലെ മുത്തങ്ങ ആനത്താവളത്തിൽ ആറ് കുങ്കിയാനകളുണ്ട് കുഞ്ചുവിനെ കൂടാതെ സൂര്യ, നീലകണ്ഠൻ, സുരേന്ദ്രൻ എന്നിവരാണ് മികച്ച പരിശീലനം ലഭിച്ചവർ.

സുരേന്ദ്രനെ കോന്നി ആനത്താവളത്തിൽ നിന്ന് കൊണ്ടുപോയതാണ്. സുരേന്ദ്രന്റെ തലയെടുപ്പും ശക്തിയും പരിഗണിച്ചായിരുന്നു ഇത്. രണ്ട് മാസം നീണ്ടുനിന്ന പരിശീലത്തിൽ ഒന്നാം റാങ്കാണ് സുരേന്ദ്രന് ലഭിച്ചത് ആവശ്യമെങ്കിൽ സുരേന്ദ്രനേയും കടുവാ വേട്ടയ്ക്കെത്തിക്കാൻ ആലോചനയുണ്ട്.

--------------------

കുങ്കിയാനകൾ

നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ വനപാലകരെ സഹായിക്കുകയാണ് കുങ്കിയാനകളുടെ പ്രധാന ദൗത്യം. വനംവകുപ്പിന്റെ കീഴിലുള്ള നാട്ടാനകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവയെയാണ് ഇതിനായി പരിശീലിപ്പിക്കുക.വയനാട്ടിലെ മുത്തങ്ങ ആനത്താവളത്തിൽ ആറ് കുങ്കിയാനകളുണ്ട്

-------------------------

പരിശീലനം കടുകട്ടി

മുത്തങ്ങ ആനത്താവളത്തിലെ കുങ്കിയാനകൾക്ക് ചിട്ടയായ പരിശീലനമാണ് നൽകുക. ചങ്ങല പിടിക്കുക , ചങ്ങല ചവിട്ടുക, കാട്ടാനകളെ ചിന്നം വിളിച്ച് ഓടിച്ച് തുരത്തുക, വാരിക്കുഴിയിൽ വീണ കാട്ടാനകളെ പുറത്തെത്തിക്കുക, ജനവാസ മേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സമീപം മനുഷ്യരെ പുറത്തുകയറ്റി എത്തിച്ച് മയക്കുവെടി വച്ച ശേഷം പുറത്തെത്തിക്കുക , കാട്ടാനകളെ പിടിച്ചുനിറുത്തുക തുടങ്ങിയവയിലാണ് പ്രധാന പരിശീലനം. ദിവസവും രാവിലെ 6 ന് തറയിൽ നിന്ന് അഴിച്ച് കുളിപ്പിക്കും. 9 വരെ പരിശീലനം . 1 മണിക്ക് ഭക്ഷണം . 2.30 ന് വനത്തിലേക്ക് വിടും . വനത്തിൽ കയറുമ്പോഴും, കാട്ടാനകളെ കാണുമ്പോഴുള്ള പേടി മാറാനാണിത്. വൈകിട്ട് 4 മുതൽ 6 വരെ വീണ്ടും പരിശീലനം . അവസാന ബാച്ചിലെ മൂന്ന് ആനകളുടെ പരിശീലത്തിന് വനം വകുപ്പ് 18 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

--------------

200 തരം പരിശീലനം