പത്തനംതിട്ട : കൊവിഡ് 19 ലോക്ഡൗൺ കാരണം ലബോറട്ടറിയിൽ പോയി അത്യാവശ്യം ടെസ്റ്റുകൾ നടത്തുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ വീടുകളിലേക്ക് നേരിട്ട് എത്തി പരിശോധന നടത്തുന്നതിന് സൗകര്യം ഒരുക്കി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിൽ മൊബൈൽ ലബോറട്ടറി യൂണിറ്റുകൾ സജ്ജമായി.പരിശീലനം ലഭിച്ച വനിതാ വോളന്റീയർമാർ വീടുകളിൽ എത്തി ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ എന്നിവയുടെ പരിശോധന നടത്തും.തുച്ഛമായ സർവീസ് ചാർജ് ഈടാക്കിയാണ് സേവനം നൽകുന്നത്.കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കൽ സെന്റർ, മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് എന്നിവർ ലബോറട്ടറി യൂണിറ്റിന് ആവശ്യമായ ഉപകരണങ്ങൾ നൽകും. വോളന്റീയർമാരുടെ ഫോൺനമ്പറിൽ ബന്ധപ്പെട്ടാൽ സേവനം ലഭ്യമാകുമെന്ന് പ്രസിഡന്റ് ജെറി മാത്യു സാം,സെക്രട്ടറി സി.പി രാജേഷ് കുമാർ എന്നിവർ അറിയിച്ചു.ഇന്ന് രാവിലെ 10ന് ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം മൊബൈൽ ലാബിന്റെ ഉദ്ഘാടനം നിർവഹിക്കും.
വോളണ്ടീയർമാർ,ഫോൺ നമ്പർ എന്നിവ യഥാക്രമം അമ്പിളി പ്രസാദ് 9847546513,ശ്രീലത.8086870562, ഉഷ 9048261395, ബിന്ദു 9645943331,സുലേഖ 9526250986. കൊറോണബ്ലോക്ക് നോഡൽ ഓഫീസർ ഡോ.ജിനു ജി തോമസിന്റെ നേത്വത്തിലാണ് മെബൈൽ ലാബിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്.