തിരുവല്ല : ലോക്ക് ഡൗൺ മൂലം കർഷകർക്കുണ്ടായ ദുരിതങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റപ്പുഴ വില്ലേജ് ഓഫീസിന് മുമ്പിൽ നടന്ന കുത്തിയിരിപ്പ് സമരം ഡി.സി.സി ജനറൽ സെക്രട്ടറിഏബ്രഹാം കുന്നുകണ്ടം ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സജി എം മാത്യു അദ്ധ്യക്ഷത വഹിച്ചു. രാജേഷ് മലയിൽ, പ്രസാദ് കുമാർ പാട്ടത്തിൽ,നെബു കോട്ടക്കൽ,ശോഭ വിനു, പി.എസ് ലാലൻ എന്നിവർ പ്രസംഗിച്ചു.