മലയാലപ്പുഴ: കൊവിഡ് സാഹചര്യം മൂലം സമസ്ത മേഖലകളിലുമുള്ള ജനങ്ങൾ നേരിട്ട്ദുരിതം പരിഹരിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തികഞ്ഞ പരാജയമാണെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ വില്ലേജ് ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി.അനിൽ അദ്ധ്യക്ഷത വഹിച്ചു.ലോക്ക് മണ്ഡലം ഭാരവാഹികളായ പ്രമോദ് താന്നിമൂട്ടിൽ,ദിലീപ് പൊതിപ്പാട്,മീരൻ വടക്കുപുറം,യോഹന്നാൻ ശങ്കരത്തിൽ, കെ.ജി ബാലകൃഷ്ണപിള്ള,പ്രജീഷ് കുമാർ,എം.അനിലാദേവി,അക്ഷയ് കുമാർ,ഫെബിൻ ആന്റണി എന്നിവർ പ്രസംഗിച്ചു.