പള്ളിക്കൽ : കലുങ്ക് നിർമ്മിച്ചിട്ട് സ്ലാബിട്ട് മൂടാത്തത് അപകടഭീഷണിയുയർത്തുന്നു. ആനയടി- കൂടൽ മിനിഹൈവേയിൽ ആലൂം മൂട് ജംഗ്ഷന് പടിഞ്ഞാറ് റോഡിന് മദ്ധ്യഭാഗത്താണ് കലുങ്ക് നിർമ്മിച്ചിട്ട് സ്ളാബിട്ട് മൂടാതിട്ടിരിക്കുന്നത്.യാതൊരുവിധ അപായസൂചനകളും നൽകിയിട്ടില്ല. ആനയടി-കൂടൽ റോഡ് നിർമാണവുമായിബന്ധപെട്ട് നിരവധി കലുങ്കുകളും ഓടകളും ഈ ഭാഗത്ത് നിർമിച്ചിട്ടുണ്ട്.ഉടൻ ടാറിംഗ് നടത്തുമെന്ന് പറഞ്ഞ് പഞ്ചായത്തോഫീസ് ജംഗ്ഷൻ മുതൽ പഴകുളം ഭാഗംവരെ റോഡ് ജെ.സി.ബി ഉപയോഗിച്ച് മാന്തി പൊളിച്ചിട്ടിരിക്കുകയാണ്.ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടായിരിക്കുമ്പോഴാണ് റോഡിന് മദ്ധ്യത്തായി കലുങ്കിന് കുറുകെ സ്ളാബിടാതെ വലക്കുന്നത്.വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടാറുണ്ട്.കൂടുതലുംഇരുചക്രവാഹനയാത്രികരാണ് അപകടത്തിൽ പെടുന്നത്.നിരവധിതവണ പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയുമില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.ഏഴ് പഞ്ചായത്തുകളെയും പന്തളം നഗരസഭയെയും ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കം മുതലെ നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടികാട്ടി ആക്ഷേപങ്ങളുയർന്നതാണ്.സംസ്ഥാനആദ്യമായി ജർമൻടെക്നോളജി പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത റോഡുകൂടിയാണ് ആനയടി-കൂടൽ റോഡ്.
റോഡ് പൊളിച്ചു.... എന്തിനെന്നറിയാതെ ....?
ഓടകളുടെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല.റോഡരുകിൽ നിന്ന് വൈദ്യുതി പോസ്റ്റുകൾ മാറ്റിയിട്ടില്ല.ചിലഭാഗങ്ങളിൽ സ്ഥലമെടുപ്പിന് കല്ലുകളിട്ടതല്ലാതെ സ്ഥലമേറ്റെടുത്തിട്ടില്ല. ഇതൊന്നുംചെയ്യാതെ പള്ളിക്കൽ പഞ്ചായത്തോഫീസ് മുതൽ പഴകുളം വരെ റോഡ് ടാറിളക്കിയിട്ടു. ഉടനെ ടാറിംഗ് ഇല്ലാതെ എന്തിനാണ് റോഡ് പൊളിച്ചതെന്ന് ചോദിച്ചാൽ ഉദ്യോഗസ്ഥർക്ക് ഉത്തരമില്ല. പള്ളിക്കൽ പഞ്ചായത്തിലെ വെള്ളച്ചിറയിൽ നിന്നം പള്ളിക്കൽ പഞ്ചായത്തോഫീസിനുസമീപം വരെ 5 കിലോമീറ്ററാണ് ജർമൻടെക്നോളജിയിൽറോഡ് നിർമാണം നടത്തിയത്.പത്ത് വർഷം കാലാവധിയാണ് ജർമൻടെക്നോളജി റോഡിന് പറയുന്നത്.
നിർമ്മാണ കാലാവധി ഒരു വർഷം
ശൂരനാട് വടക്ക്,പള്ളിക്കൽ,പാലമേൽ,പന്തളംതെക്കേകര,കൊടുമൺ ,കലഞ്ഞൂർ പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.സംസ്ഥാനബഡ്ജറ്റിൽ ഉൾപെടുത്തി കിഫ്ബി പദ്ധതിവഴിയാണ് നിർമ്മാണം.
2019 നവംബറിൽ നിർമാണംആരംഭിച്ചറോഡിന്റെ പൂർത്തീകരണ കാലാവധിഒരുവർഷമാണ്.
--------------------------------------------
-നിർമ്മാണചിലവ് 108 കോടിരൂപ
10 മീറ്റർ വീതി
7 മീറ്റർ വീതിയിൽ ടാറിംഗ്
-------------------------------------------
3 പാലങ്ങൾ,
76 ചെറിയകലുങ്കുകൾ