മല്ലപ്പള്ളി : കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദുരിതത്തിലായ കർഷകരുടെയും അസംഘടിത തൊഴിലാളികളുടെയും പ്രശ്‌നങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരിഹാരം കാണണം, കാർഷിക കടങ്ങൾ എഴുതിതള്ളണം എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മുന്നിൽ ധർണ നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം ലാലു തോമസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.ടി.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.പി.കെ.തങ്കപ്പൻ,ലിൻസൺ പാറോലിയ്ക്കൽ, പി.കെ.ശെൽവകുമാർ, പി.കെ.ഫിലിപ്പ്, ദേവദാസ് മണ്ണുരാൻ, ജോസഫ് ജോസഫ്, ഏലിയാമ്മ മത്തായി എന്നിവർ പ്രസംഗിച്ചു.