തണ്ണിത്തോട്: അനുമതിയില്ലാതെ മണ്ണെടുത്ത സംഭവത്തിൽ തണ്ണിത്തോട് പൊലീസ് ജെ.സി.ബി.യും ടിപ്പറും പിടിച്ചെടുത്തു. തണ്ണിത്തോട് മൂഴിയിലാണ് സംഭവം.പെരുനാട് തേമ്പാവിൻമൂട്ടിൽ അഖിൽ(31),തണ്ണിത്തോട് അശോക വിലാസം അജീഷ്(40) എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇവരെ അറസ്റ്റിന് ശേഷം ജാമ്യത്തിൽ വിട്ടു.