13-sndp-cgnr-nurses-day
ചെങ്ങന്നൂർ എസ് എൻ ഡി പി യൂണിയന്റെ നേതൃത്വത്തിൽ നഴ്സസ് ദിന ആചരണത്തിന്റെ ഭാഗമായി ജില്ല ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരെ യൂണിയൻ ചെയർമാൻ ഡോ: ഏ.വി ആനന്ദരാജ് ആദരിക്കുന്നു. യൂണിയൻ കൺവീനർ ബൈജു അറുകുഴി, അഡ്: കമ്മിറ്റി അംഗം എൻ. വിനയചന്ദ്രൻ എന്നിവർ സമീപം.

ചെങ്ങന്നൂർ: നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരെ എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ആദരിച്ചു. യൂണിയൻ ചെയർമാൻ ഡോ: എ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. കൺവീനർ ബൈജു അറുകുഴി സന്ദേശം നൽകി. എൻ.വിനയചന്ദ്രൻ, അഡ് കമ്മിറ്റി അംഗം ഡോ: രാജീവ് കെ.എം, ഡെപ്യൂട്ടി സൂപ്രണ്ട് സതിമോൾ റ്റി.ഏ, നഴ്സിംഗ് സൂപ്രണ്ട് പുഷ്പകുമാരി, ബീഗം സൈനബ, ശ്രീകല പി.ബി, ശ്രീകല പി.ആർ,സെബാസ്റ്റ്യൻ ആന്റണി എന്നിവർ പങ്കെടുത്തു.