മല്ലപ്പള്ളി: കൊവിഡ്-19 പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി. യോഗം 863-ാം മല്ലപ്പള്ളി ശാഖായോഗത്തിലെ എല്ലാ അംഗങ്ങൾക്കും കൈത്താങ്ങായി പലചരക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ,കൺവീനർ അനിൽ എസ്.ഉഴത്തിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.യോഗത്തിൽ ശാഖാ യോഗം പ്രസിഡന്റ് ടി.പി.ഗിരീഷ് കുമാർ,സെക്രട്ടറി ഷൈലജ മനോജ്, യൂണിയൻ കമ്മിറ്റിയംഗം ജയൻ സി.വി എന്നിവർ പ്രസംഗിച്ചു.വൈസ് പ്രസിഡന്റ് വാസുദേവൻ കളരിക്കൽ, കമ്മറ്റിയംഗങ്ങളായ നാരായണൻ ഗോപി പുതുക്കുളം,സത്യൻ മലയിൽ,ദീപക്ക് ഏഴോലിക്കൽ,രാജപ്പൻ കളരിക്കൽ,അനൂപ് കരിമ്പോലിൽ യൂണിറ്റ് സെക്രട്ടറിമാരായ ബിന്ദുസുരേഷ്,സബീഷ് കൈപ്പയ്ക്കൽ,യൂത്ത് മൂവ്‌മെന്റ് പ്രവർത്തകരായ തേജസ് മനോജ്,അഖിൽ കെ.എസ്.,കമൽ ടി. സാജ്,രവി മൂക്കനോലിക്കൽ,അജേഷ് ചെങ്കല്ലിൽ,ജയേഷ് ചാമക്കാലായിൽ എന്നിവർ പങ്കെടുത്തു.