ku
കോന്നി താലൂക്ക് ആശുപത്രിയിൽ നടന്ന നഴ്സസ് ദിനാചരണത്തിൽ കെ.യു.ജനീഷ്കുമാർ എം.എം.എ പങ്കെടുത്തപ്പോൾ

പത്തനംതിട്ട: സ്നേഹത്തിന്റെയും കരുതലിന്റെയും മാലാഖമാരായ നഴ്സുമാർക്ക് നാടിന്റെ ആദരം. ജില്ലയിൽ നഴ്സസ് ദിനം ആഘോഷിച്ചു.കൊവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടന്ന നഴ്സസ് ദിനാഘോഷം വീണാജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൊവിഡ് 19 രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ സ്റ്റാഫ് നഴ്‌സുമാരും പബ്ലിക് ഹെൽത്ത് നഴ്‌സുമാരും അടങ്ങുന്ന നഴ്‌സസ് സമൂഹം നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് വീണാജോർജ് പറഞ്ഞു.നഗരസഭാദ്ധ്യക്ഷ റോസ് ലിൻ സന്തോഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ പി.ബി.നൂഹ് ദിനാചരണ സന്ദേശം നൽകി.ഡേവിഡ് ഷോൺ തയാറാക്കിയ ദൈവത്തിന്റെ സ്വന്തം മാലാഖമാർ എന്ന മ്യൂസിക്കൽ ആൽബം കളക്ടർ പ്രകാശനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ.സി.എസ്.നന്ദിനി മുഖ്യപ്രഭാഷണം നടത്തി.ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എബിസുഷൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.സാജൻ മാത്യു, ആർ.എം.ഒ ഡോ.ആശിഷ് മോഹൻ, ജില്ലാ നഴ്‌സിംഗ് ഓഫീസർ എം.എൻ രതി,എംസിഎച്ച് ഓഫീസർ കെ.കെ.ഉഷാദേവി എന്നിവർ പങ്കെടുത്തു.കോന്നി താലൂക്ക് ആശുപത്രിയിൽ നഴ്‌സ്മാരെ ആദരിച്ചു.ഡ്വ.കെ.യുജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിലാണ് ആദരിക്കൽ നടന്നത്.വന്തം ജീവൻപോലും സുരക്ഷിതമല്ലാതിരിക്കെ രോഗികളെ ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവരുന്ന നഴ്‌സുമാർ ആദരവർഹിക്കുന്നവരാണെന്ന് കെ.യു ജനീഷ് കുമാർ പറഞ്ഞു.ശുപത്രി സൂപ്രണ്ട് ഡോ.രേസ് മറിയം ജോർജ്,ആർ.എം.ഒ ഡോ.അരുൺ ജയപ്രകാശ്,ഡോ.ഗിരീഷ്,ഹെഡ് നഴ്‌സുമാരായ പി.വി.ചന്ദ്രമതി,എസ്.ശ്രീലത,ഇ.അസീന,താലൂക്ക് ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.