13-homoeo
ഹോമിയോ മരുന്നുകൾ ഡോ: കെ സോമനിൽ നിന്നും ആർ എസ്എസ് സംസ്ഥാന പ്രചാരക് പ്രമുഖ് എ. എം കൃഷ്ണൻ ഏറ്റുവാങ്ങുന്നു.

ചെങ്ങന്നൂർ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനുള്ള ഹോമിയോ മരുന്നുകൾ സേവാഭാരതി വിതരണം ചെയ്യും. മരുന്നുകൾ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹോമിയോപതി കേരള (ഐ.എച്ച്‌.കെ) സംസ്ഥാന സമിതി അംഗം ഡോ. കെ സോമൻ ആർ.എസ്.എസ് വിഭാഗ് കാര്യാലത്തിലെത്തിൽ വച്ച് കൈമാറി. മരുന്നുകൾ ആർ.എസ്.എസ് സംസ്ഥാന പ്രചാരക് പ്രമുഖ് എ.എം കൃഷ്ണൻ ഏറ്റുവാങ്ങി.ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു,സേവാഭാരതി പ്രസിഡന്റ് കെ.ഹരികുമാർ, ട്രഷറാർ എൻ.സനൽ എന്നിവർ പങ്കെടുത്തു.നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ സേവാഭാരതി നഗർ സമിതിയുടെ നേതൃത്വത്തിൽ മരുന്നുകൾ വിതരണം ചെയ്യും.