അത്തിക്കയം : ബി.ജെ.പി നാറാണംമൂഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്തിക്കയം മാർക്കറ്റിലും,കടകളിലും ,മാസ്‌ക് വിതരണം നടത്തി.റാന്നി പെരുന്നാട് പൊലീസ് ഉദ്യോഗസ്ഥർക്ക് മാസ്‌ക് നല്കി പാർട്ടിയുടെ പഞ്ചായത്ത് പ്രസിഡന്റ് വി.എൻ.കമലാസനൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രസാദ് തോണിക്കടവിൽ ,താലൂക്ക് ബൗദ്ധിക് പ്രമുഖ് ദീപു , പ്രവർത്തകരായ സുദീപ് അത്തിക്കയം ,രവീന്ദ്രൻ ആൽമുക്ക് ,വേണു ആൽമുക്ക് , ഷിബു കടുമീൻചിറ എന്നിവർ പങ്കെടുത്തു.