13-aituc

പ​ത്ത​നം​തി​ട്ട : എ.ഐ.ടി.യു.സി പത്തനംതിട്ട ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധ സമരം നടത്തി.
കൊവിഡ് കാലത്ത് അസംഘടിത തൊഴിലാളികൾക്ക് മൂന്നു മാസം 7500​ രൂപ വീതം അനുവദിക്കുക, സൗജന്യ റേഷൻ അനുവദിക്കുക, തൊഴിലാളികൾക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്ക് സൗജന്യ യാത്രയും ഭക്ഷണവും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പത്തനംതിട്ട മണ്ഡലം സെക്രട്ടി സാബു കണ്ണങ്കരയുടെ നേതൃത്വത്തിൽ നടന്ന സമരം ജില്ലാ സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജേഷ് ആനപ്പാറ,നജീബ് ഇളയനില, സഞ്ചു എന്നിവർ പങ്കെടുത്തു,