മല്ലപ്പള്ളി ആനിക്കാട്:കുവൈറ്റിൽ ഡ്യൂട്ടിക്കിടെ മരിച്ച കല്ലംപറമ്പിൽ പരേതനായ കെ.എം.ജോസഫ് എലിയാമ്മ ദമ്പതികളുടെ മകൻ നിര്യാതനായ പ്രിൻസ് മാത്യു ജോസഫ് (31)ന്റെ
സംസ്‌കാരം നാളെ 11ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ.
ഭാര്യ: എറണാകുളം കച്ചേരിപ്പടി അയ്യപ്പൻകാവ് തെക്കടത്ത് ഫെമി. മകൾ:സിയോന (2 ).
മുബാറക് ആശുപത്രിയിലെ നഴ്‌സായിരുന്ന പ്രിൻസിനെ അവിടെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.