പത്തനം​തിട്ട : കർഷകർക്ക് പ്രേത്യേക പാക്കേജ് അനുവദിക്കുക, കാർഷിക മേഖലയിലെ കടുത്ത പ്രതിസന്ധിക് പരിഹാരം കാണുക, പ്രവാസികൾക്ക് സൗജന്യമായി വിമാന ടിക്കറ്റ് നൽകുക, അസംഘടിത തൊഴിലാളികൾക്കു സാമ്പത്തിക സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പുഴശ്ശേരി വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ മുൻഎം.എൽ.എ അഡ്വ.കെ ശിവദാസൻ നാ​യർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിജി ചെറിയാൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ ജോയ് ജോർജ്,ഷിബു കാഞ്ഞിക്കൽ, ടി.എ ഏബ്രഹാം,സജി മലയിൽ,സലിൻ നെല്ലിക്കാല, എസ്.നാരായണൻകുട്ടി, ജോസ് കിഴക്കേമല,അനിൽ കുഴിക്കാലാ, ജോസ് നികരിയിൽ,കുഞ്ഞുരാമൻ എന്നിവർ നേതൃത്വം നൽകി.