1
മണൊലിടി ഏലയിലെ കൃഷി കാണാൻ കൃഷി ഒാഫീസർ എത്തിയപ്പോൾ

തെങ്ങമം: ലോക്ക് ഡൗണിൽ ഹരിതാഭമായ മണലൊടി ഏലയിലെ കൃഷികാണാൻ അധികൃതരെത്തി.പള്ളിക്കൽ പഞ്ചായത്തിലെ തെങ്ങമം 20 ാം വാർഡിൽ കൊല്ലായ്കൽ ജംഗ്ഷന് കിഴക്ക് വശമാണ് മണലൊടി ഏല. വർഷങ്ങളായി ഏക്കറുകണക്കിന് സ്ഥലം ഇവിടെ തരിശായി കിടക്കുകയായിരുന്നു. ലോക്ക് ഡൗണായതോടെ നിലം ഉടമകളും, ഉടമകൾ കൃഷിചെയ്യാത്തസ്ഥലം അവരോട് ചോദിച്ചുവാങ്ങിയും ഇവിടെ കൃഷിയിറക്കി. ടീം കൊല്ലായീസ് എന്ന ചെറുപ്പക്കാരുടെ ടീമാണ് പ്രധാനമായും കൃഷിക്ക് മുന്നിട്ടിറങ്ങിയത്.ഒരേക്കറിലധികം സ്ഥലമുണ്ട് ഇവിടെ. ഏലാക്ക് കുറുകെ നിർമ്മിച്ച കലുങ്കിന്റെ അടിവശം ഉയർത്തി കോൺക്രീറ്റ് ചെയ്തതിനാൽ വെള്ളം ഒഴുകി പോകാത്തതാണ് ഇവിടെ പ്രധാനമായും കൃഷിഉപേക്ഷിക്കാൻ കർഷകർ തുനിയാഞ്ഞത്.ടീം കൊല്ലായീസിലെ ചെറുപ്പക്കാർ മുൻകൈയെടുത്ത് കലുങ്കിന്റെ അടിവശം പൊട്ടിച്ച് വെള്ള മൊഴുകാൻ സൗകര്യമൊരുക്കിയതോടെ കൂടുതൽ ആളുകൾ കൃഷിക്കിറങ്ങി.വാഴ,കപ്പ,പയർ,പാവൽ,പചവലം,ചീര, വഴുതന,വെണ്ട തുടങ്ങിയവയായിരുന്നു കൃഷി.ഇവിടുത്തെ കൃഷിയെകുറിച്ച് കേട്ടറിഞ്ഞാണ് കൃഷി ഓഫീസർ റോണി വർഗീസും,കൃഷിഅസി.ജെറിനും സ്ഥലം സന്ദർശിക്കാനെത്തിയത്.വെള്ളം ഒഴുകാൻ സ്ഥിരം സംവിധാനം വേണമെന്ന് ആവിശ്യം ഏലായിൽ നിന്ന് വെള്ളം ഒഴുക്കിവിടാൻ നീർചാലുകൾ നിർമ്മിക്കണമെന്ന് കർഷകർ കൃഷി ഓഫീസറോട് ആവിശ്യപെട്ടു.ഏലയിലെ വെള്ളം കൊല്ലായ്കൽ -തെങ്ങമം മെയിൻ റോഡിന് അരികിലൂടെയുള്ള ഓടയിലൂടെ ഒഴുകി തെങ്ങമം ജംഗ്ഷനിലെത്തി പള്ളിക്കലാറിന്റെ കൈവഴിയായ ചെറുതോട്ടിലെത്തുകയായിരുന്നു.നിലങ്ങൾമണ്ണിട്ട് നികത്തിയവർ ഓടയും നികത്തി.നിലങ്ങളിൽ കൂടി പരന്നൊഴുകിയാണ് വെള്ളം എത്തുന്നത്.

കൃഷിക്കാരുടെ ആവശ്യം

കലുങ്കിന്റെഅടിവശം പൊട്ടിച്ച് വിട്ടത് താൽകാലിക പരിഹാരമാകുമെങ്കിലും വെള്ളമൊഴുകിപോകാൻ നീർചാലുകൾ നിർമ്മിച്ച് സ്ഥിരം സംവിധാനമൊരുക്കണമെന്നാണ് കൃഷിക്കാരുടെ ആവിശ്യം.