അടൂർ : സെയ്ഫ് ഇനിഷ്യേറ്റീവ് അടൂരിന്റെ നേതൃത്വത്തിൽ കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായി അടൂർ ജനറൽ ആശുപത്രി,ഏറത്ത് പഞ്ചായത്ത് ഓഫീസ്, അടൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് ആവശ്യമായ തുണികൊണ്ട് നിർമ്മിച്ച മാസ്ക്കുകൾ വിതരണം ചെയ്തു.