പത്തനംതിട്ട : പടവലത്തിന് നീളം 7.5 അടി. ആറന്മുള കോട്ട മുളമൂട്ടിൽ വീട്ടിൽ റിട്ട. അദ്ധ്യാപകനായ സി.കെ രാജേന്ദ്രന്റെ പച്ചക്കറിത്തോട്ടത്തിലാണ് നീളൻ പടവലം ഉണ്ടായത്. ചാണകവും ജൈവവളവും എല്ലുപൊടിയുമാണ് ഉപയോഗിച്ചത്. എല്ലാ പടവലവും നാലും അഞ്ചും അടി നീളമുള്ളതാണ്. ഒരെണ്ണം മാത്രമാണ് ഏഴടിക്ക് മുകളിലേക്ക് വളർന്നത്.

മകൾ വർഷ ഗർഭിണിയായതിനാൽ മരുന്നുതളിക്കാത്ത പച്ചക്കറി നൽകാനാണ് കൃഷിയിലേക്ക് സജീവമായതെന്ന് രാജേന്ദ്രൻ പറഞ്ഞു. ചീര, പയർ, വെണ്ടയ്ക്ക, കോവൽ, നിത്യവഴുതന, വാളരിപയർ, മത്തൻ, വെള്ളരി തുടങ്ങി അത്യാവശ്യം വേണ്ട പച്ചക്കറികളെല്ലാംകൃഷിചെയ്യുന്നുണ്ട്. എത്തവാഴയുമുണ്ട്. പാലക്കാട് അലനല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ് രാജേന്ദ്രൻ. ഭാര്യ ഷൈല തങ്കപ്പൻ തോട്ടക്കോണം ഗവ. ഹൈസ്കൂളിലെ ഹെ‌ഡ്മിസ്ട്രസായി വിരമിച്ചു . മക്കൾ : ഹർഷ, വർഷ.