അടൂർ: എൻ.വി കൃഷ്ണവാര്യരുടെ 104-ാം ജന്മദിനം പഴകുളം സ്വരാജ് ഗ്രന്ഥശാല കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ചിത്രശലഭ ചിത്രരചനാ മത്സരം വഴി ആഘോഷിക്കും.ശലഭങ്ങളുടെ കവി എന്നപേരിൽ അറിയപ്പെടുന്ന എൻ.വി യുടെ ശലഭ പ്രേമം വിഷയമാക്കിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.വിവിധയിനം ചിത്രശലഭങ്ങളുടെ കളർ ചെയ്ത ചിത്രങ്ങൾ 20ന് മുമ്പായി ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എൻ.മുരളി കുടശനാടിന്റെ 9349489569 എന്ന വാട്ട്സ്ആപ്പ് നമ്പരിൽ അയയ്ക്കണം.