കോന്നി: കൊവിഡ് വ്യാപനത്തെ തുടർന്ന് തിരികെ എത്തുന്ന പ്രവാസികളെ ക്വാറന്റൈൻ ചെയ്യുന്ന പ്രവർത്തനം വിലയിരുത്താൻ കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കോന്നി താലൂക്ക് ഓഫീസിൽ യോഗം ചേർന്നു.
നിയോജക മണ്ഡലത്തിൽ പുറത്തു നിന്നെത്തിയ 43 പേരെ കൊവിഡ് കെയർ സെന്ററുകളിലും, 254 പേരെ വീടുകളിലും ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. ഇവർ സർക്കാർ നിർദേശം പാലിക്കുന്നു എന്ന് ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തണമെന്ന് യോഗം തീരുമാനിച്ചു. ആവശ്യമെങ്കിൽ ആരോഗ്യ വകുപ്പ് പോലീസിന്റെ സഹായം തേടണം. എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ അത് വലിയ വിപത്തായി മാറുമെന്ന് യോഗം വിലയിരുത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രീത രമേശ്, സുനിൽ വർഗീസ് ആന്റണി, മനോജ് കുമാർ, തോമസ് മാത്യു, എം. രജനി, ലിസിമോൾ ജോസഫ്, കെ. ജയലാൽ, എം.വി. അമ്പിളി, രവികല എബി, ബീന മുഹമ്മദ് റാഫി, പ്രമാടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജയിംസ്, തഹസിൽദാർ ശ്രീകുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസ് മറിയം ജോർജ്, ആർഎംഒ ഡോ. അരുൺ ജയപ്രകാശ്, ഹെൽത്ത് സൂപ്പർവൈസർ സി.വി.സാജൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു