തണ്ണിത്തോട്: ഏറ്റവുമൊടുവിൽ കടുവയാണ് തണ്ണിത്തോടുകാരുടെ ആധിയായത്. കാടുവിട്ടിറങ്ങിയ കടുവ യുവാവിനെ കടിച്ചുകൊന്നശേഷം നാട്ടിലും സമീപ പ്രദേശങ്ങളിലുമായി അലയുന്നതിന്റെ ഭീതിയിലാണവർ. പല നേരങ്ങളിലായി തണ്ണിത്തോടിന്റെ മനസമാധാനം കെടുത്തുന്നവയിൽ കാട്ടാനമുതൽ കാട്ടുപോത്തുവരെയുണ്ട്.
പഞ്ചായത്തിലെ എലിമുള്ളും പ്ലാക്കൽ, മണ്ണീറ, തണ്ണിത്തോട് മൂഴി, മേടപ്പാറ, കൂത്താടിമൺ, മേക്കണ്ടം, കരുമാൻതോട്, പൂച്ചക്കുളം, ഏഴാന്തല, മൂർത്തിമൺ, പറക്കുളം, തേക്കുതോട് ഭാഗങ്ങളിലെല്ലാം ഇതാണ് സ്ഥിതി. കാട്ടാന, കാട്ടുപന്നി, പുലി, കാട്ടുപോത്ത്, കടുവ, മ്ളാവ്, കുരങ്ങ് എന്നിവയെല്ലാം നാട്ടിലിറങ്ങാറുണ്ട്.
വാഴ, കൊക്കോ, റബർ, തെങ്ങ്, കമുക്, തുടങ്ങിയ കാർഷിക വിളകൾ വ്യാപകമായാണ് ഇവ നശിപ്പിക്കുന്നത്. പകൽ പോലും കാട്ടാനകൾ കോന്നി- തണ്ണിത്തോട് റോഡ് മുറിച്ചുകടക്കും. പൂച്ചക്കുളത്തുനിന്ന് നിരവധി കുടുംബങ്ങൾ കാട്ടാനശല്യം മൂലം മറ്റ് സ്ഥലങ്ങളിലേക്ക് പോയി.
-----------------------
കുടിയേറ്റഗ്രാമം
1946 മുതലാണ് തണ്ണിത്തോട്ടിൽ ജനങ്ങൾ കുടിയേറ്റം ആരംഭിച്ചത്. ആദ്യം കുടിയേറ്റം നടന്നത് അടുകഴിയിലായിരുന്നു അവിടെ വന്യമൃഗശല്യം രൂക്ഷമായതിനെ തുടർന്നാണ് തണ്ണിത്തോട്ടിലേക്ക് വന്നതെന്ന് തണ്ണിത്തോടിന്റെ ചരിത്രം രചിച്ചു കൊണ്ടിരിക്കുന്ന സി.പി.എം നേതാവ് ലാലാജി പറഞ്ഞു. മണ്ണിനോടും വന്യ മൃഗങ്ങളോടും മല്ലടിച്ചാണ് കൃഷി ചെയ്തത്. ഇന്നും ഇവിടുത്തെ ജനങ്ങളുടെ പ്രധാന ജീവിതോപാധി കൃഷിയാണ്. കൈവശഭൂമിക്ക് പട്ടയം ലഭിക്കാൻ കാത്തിരിക്കുന്ന നിരവധി കർഷകരുണ്ട്.
-------------
കുടിയേറ്റം തുടങ്ങിയത് 1946ൽ
--------------------
കാർഷിക മേഖലയാണെങ്കിലും വന്യമൃഗശല്യം മൂലം പുതിയ തലമുറയ്ക്ക് കാർഷികവൃത്തിയിൽ താത്പര്യമില്ല . പലരും മറ്റുസ്ഥലങ്ങളിലേക്ക് മാറുകയാണ്.
ജയകൃഷ്ണൻ തണ്ണിത്തോട്
യുവജനക്ഷേമബോർഡ് മുൻ ജില്ലാ കോ ഓർഡിനേറ്റർ
--------------------
മൃഗങ്ങൾ കാടുവിട്ടിറങ്ങാതിരിക്കാൻ നേരത്തെ വനാതിർത്തിയിൽ സ്ഥാപിച്ച സോളാർ വേലികൾ നശിച്ചു. ഇതിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ പുതിയവ സ്ഥാപിക്കുന്നതിനോ വനം വകുപ്പ് ശ്രമിക്കുന്നില്ല.
പി.ഡി. ശശിധരൻ
ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്
-----------------
നിയമം ഇങ്ങനെ
മനുഷ്യരുടെ അനിയന്ത്രിത പ്രവർത്തനങ്ങൾ മൂലം മറ്റ് ജീവജാലങ്ങൾ ഭൂമിയിൽ നിന്ന് വംശമറ്റുപോകുന്നത് തടയാനായി ഇന്ത്യയിൽ നടപ്പാക്കിയ വന്യജീവിസംരക്ഷണ നിയമം കർശനമാണ്. മൃഗങ്ങളെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്താൽ ശിക്ഷ ഉറപ്പാണ്. സ്വയരക്ഷയ്ക്കുവേണ്ടി ഇങ്ങനെ ചെയ്തവരെയും ശിക്ഷിച്ചിട്ടുണ്ട്.
എന്താണ് പരിഹാരം
മൃഗങ്ങൾ കടക്കാത്തവിധം വനാതിർത്തിയിൽ കിടങ്ങുകൾ കുഴിക്കുകയും സോളാർ വേലി സ്ഥാപിക്കുകയും ചെയ്യുക. കുഴികൾ വളരെ വേഗം നികരാനും വേലി തകരാറിലാകാനും ഇടയുണ്ട്. അതിനാൽ ഇവയുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്തുക,