14-kudumbasree
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി പ്രകാരം കുടുംബശ്രീ അംഗങ്ങൾക്കുള്ള വായ്പാ വിതരണം ചിറ്റാറിൽ പ്രതീക്ഷ കുടുംബശ്രീ യൂണിറ്റിന് കേരള ബാങ്ക് ചിറ്റാർ ശാഖയിൽ നിന്നും അനുവദിച്ച തുക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രവികല എബി കുടുംബശ്രീ യൂണിറ്റിനു നൽകി ഉദ്ഘാടനം ചെയ്യുന്നു .

ചിറ്റാർ: മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി പ്രകാരം കുടുംബശ്രീ അംഗങ്ങൾക്കുള്ള വായ്പാ വിതരണം ചിറ്റാറിൽ ആരംഭിച്ചു . 15 കുടുംബശ്രീകൾക്കാണ് ആദ്യഘട്ടത്തിൽ വായ്പാ അനുവദിക്കുന്നത് .പഞ്ചായത്തിലെ നാലു ബാങ്കുകളിൽ അംഗങ്ങളായിട്ടുള്ള കുടുംബശ്രീ അംഗങ്ങൾക്കാണ് 1.50 കോടി രൂപ വായ്പയായി അനുവദിക്കുന്നത് .
പ്രതീക്ഷ കുടുംബശ്രീ യൂണിറ്റിന് കേരള ബാങ്ക് ചിറ്റാർ ശാഖയിൽ നിന്നും അനുവദിച്ച 70000 രൂപയുടെ ചെക്ക് നൽകി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രവികല എബി ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് രാജു വട്ടമല, മെമ്പർ സെക്രട്ടറി സന്ധ്യ ,സി ഡി എസ് ചെയർപേഴ്‌സൺ സബീന ഷരീഫ് ,ബാങ്ക് മാനേജർ കെ.അജിൻ ,ആർ .അരുൺ ,അജേഷ് എന്നിവർ പങ്കെടുത്തു .