കോന്നി: ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിൽ 2019 2020 ജനകീയ ആസൂത്രണ പദ്ധതിയിലുൾപെടുത്തി കാർഷിക വിളകളുടെ ഉത്പ്പാദനം വർദ്ധിപ്പിക്കുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ചു. കോന്നി ഡിവിഷനിൽ ജനറൽ വിഭാഗത്തിൽ 10 ലക്ഷം രൂപയും അരുവാപ്പുലം ഗ്രാമപഞ്ചായത്തി ൽ ജനറൽ വിഭാഗത്തിൽ 10 ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് 10 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പദ്ധതിയിലൂടെ കാർഷീക വിളകൾ, നടീൽ വസ്തുക്കൾ എന്നിവ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കുന്ന 2608 ഗുണഭോക്താക്കൾക്ക് കൃഷിഭവൻ വഴി വിതരണം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്തംഗം ബിനിലാൽ അറിയിച്ചു.