പത്തനംതിട്ട : കൊവിഡ് പ്രതിസന്ധിയിലായവർക്ക് ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ പത്തനംതിട്ട മേഖല കമ്മിറ്റി നിത്യോപയോഗ സാധനങ്ങളും വിദ്യാർത്ഥികൾക്ക് പഠനോപകരണവും വിതരണം നടത്തി. പ്രസിഡന്റ് ഓമല്ലൂർ മനോജ് വിതരണം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ജയിംസ് സാരൂപ്യ, മാത്യു ബിനോയ്,റോയി ഓലിക്കൽ, ശെഭു കിടങ്ങന്നൂർ, വിശ്വാശ്വരൻ ആറന്മുള,സണ്ണി ദൃശ്യ,പ്രകാശ് ഗമനം എന്നിവർ പങ്കെടുത്തു.