ചെങ്ങന്നൂർ: വ്യാപാരി വ്യവസായി കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ചാർജിനെതിരെ കെ.എസ്.ഇബി ഓഫീസിന് മുന്നിൽ ധർണ നടത്തി.വ്യാപാരി വ്യവസായി കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധ‌‌ർണ കെ.പി.സി.സി. വൈസ്പ്രസിഡന്റ്പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബാബു കല്ലൂത്രഅദ്ധ്യക്ഷത വഹിച്ചു.

കൊവി‌ഡ് 19 കാരണം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ട സാഹചര്യത്തിൽ രണ്ടു മാസത്തെ ഇലക്ട്രിസിറ്റി ബിൽ ഒഴിവാക്കുക,അമിതചാർജ് പിൻവലിക്കുക, വൈദ്യുതി മീറ്റർ ചാർജ് ഫ്യൂവൽ ചാർജ്,എന്നിവ ആറുമാസത്തേക്ക് ഒഴിവാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച യോഗത്തിൽ കെ.പി.സി.സി. നിർവാഹക സമിതിയംഗം അഡ്വ.ഡിവിജയകുമാർ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്,അഡ്വ. ജോർജ് തോമസ്, സംസ്ഥാന കമ്മിറ്റിയംഗം കെ. ഇ അഹമ്മദ് കൊല്ലകടവ്, ജില്ലാ ജനറൽ സെക്രട്ടറി അജിത് പഴവൂർ,സെക്രട്ടറി രാജൻ രാജ്ഭവൻ, മണ്ഡലം പ്രസിഡന്റ് വി.ആർ രാധാകൃഷ്ണ പണിക്കർ, അൻവർ ഹുസൈൻ കൊല്ലകടവ്, യൂത്ത് കോൺ.പ്രസിഡന്റ് ഗോപു പുത്തൻ മഠത്തിൽ,ചന്ദ്രൻ മംഗലശേരിൽ എന്നിവർ പങ്കെടുത്തു.