തിരുവല്ല. ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കുന്ന ഓരോ റേഷൻകാർഡ് ഉടമയ്ക്കും 2000 രുപാ വീതം നൽകുക, ചെറുകിട കർഷകരുടെയും വ്യവസായികളുടെയും വായ്‌പാ മെറോട്ടോറിയം ആറ് മാസത്തേയ്ക്ക് ദീർഘിപ്പിക്കുക, പലിശ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനതാദൾ (യു.ഡി.എഫ്) പൊതുവിതരണ കേന്ദ്രങ്ങൾക്ക് മുന്നിൽ ധർണ നടത്തി. ജനതാദൾ (യു.ഡി.എഫ്‌) സംസ്ഥാന ട്രഷറർ ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ ഉത്ഘാടനം ചെയ്തു . ജില്ലാ വൈസ് പ്രസിഡന്റ് ഗോപകുമാർ മുഞ്ഞനാട്ട് അദ്ധ്യക്ഷത വഹിച്ചു. ടൗൺ സെക്രട്ടറി വിക്രം നായർ,ബിച്ചു ടി. ജേക്കബ്,തമ്പി പാണംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.