പത്തനംതിട്ട : സർക്കാരിന്റെ ജനങ്ങളോടുള്ള കരുതലായ ഭക്ഷ്യവസ്തുക്കളുടെ സൗജന്യ കിറ്റ് ആവശ്യമില്ലെങ്കിൽ കൂടുതൽ അർഹരായവർക്കായി നിങ്ങൾക്ക് വേണ്ടെന്ന് വയ്ക്കാം. www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിൽ Donate my kit എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അതിൽ നമ്മുടെ റേഷൻ കാർഡ് നമ്പർ, OTP (റേഷൻ കാർഡ് ലിങ്ക് ചെയ്തിട്ടുള്ള മൊബൈലിൽ ലഭിക്കും) എന്നിവ നൽകുന്നത് വഴി റേഷൻ കിറ്റ് സംഭാവന നൽകാൻ കഴിയും.അല്ലെങ്കിൽ റേഷൻ കാർഡ് ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽനിന്നും 6235280280 എന്ന നമ്പറിലേക്ക് 10 അക്ക റേഷൻ കാർഡ് നമ്പർ എസ്.എം.എസ് ചെയ്യുക.