ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അവലോകന യോഗം നടന്നു. 1,680 പേരാണ് നോർക്ക വഴി ചെങ്ങന്നൂരിൽ എത്തുന്നതിന് രജിസ്ട്രർ ചെയ്തിരിക്കുന്നത്.ഈ സംഖ്യ ഇനിയും വർദ്ധിക്കും. ഹോട്ട്സ്‌പോട്ടിൽ നിന്ന് എത്തുന്നവരെ കർശനമായി നിരീക്ഷണ കേന്ദ്രത്തിലാക്കും.
ആദ്യ ഘട്ടത്തിൽ 504 ആളുകളെ താമസിപ്പിക്കുന്നതിന് 25 കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.ഈ കേന്ദ്രങ്ങൾ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിഭജിച്ചു നൽകും. ഇവിടെ താമസമാക്കുന്നവർക്ക് ഭക്ഷണം അടക്കമുള്ള അടിയന്തര സൗകര്യങ്ങൾ സജ്ജമാക്കേണ്ടത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്.

സജി ചെറിയാൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ.നഗരസഭ ചെയർമാൻ കെ ഷിബു രാജൻ, ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് പി സി അജിത, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.എൻ. നാരായണൻ, കെ.കെ. ഷൈലജ, രശ്മി രവീന്ദ്രൻ, ശിവൻകുട്ടി ഐലാരത്തിൽ, വി കെ ശോഭ, പ്രമോദ് കണ്ണാടിശേരിൽ, ഏലിക്കുട്ടി കുര്യാക്കോസ്, ലെജു കുമാർ, പുഷ്പലതാ മധു, ആർഡിഒ ജി ഉഷാകുമാരി, സിഐ എം സുധിലാൽ എന്നിവർ പങ്കെടുത്തു.