ഇലന്തൂർ: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. ഇലന്തൂർ അഴയിടത്ത് കോശി ഏബ്രഹാ (ഷിബു 48) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് 11.30ന് ഇലന്തൂർ മാർത്തോമ്മാ വലിയ പള്ളിയിൽ. ഭാര്യ: ലാലി ചെങ്ങന്നൂർ ഇടനാട് കല്ലുഴത്തിൽ കുടുംബാംഗം. മക്കൾ: ഷിജിൻ, ഷിബിൻ.