ലോക്ക്ഡൗൺ കാലത്തിനുശേഷംകൊവിഡ്‌രോഗികളുടെഎണ്ണംകുതിച്ചുയരുന്നത് തടയാൻ കഴിയില്ലേ ?
നീണ്ടുനിൽക്കുന്നതുമായലോക്ക് ഡൗണാണ് ഈ പോരാട്ടത്തിൽവിജയിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം
ചെറിയ നിയന്ത്രണങ്ങൾമാത്രംഏർപ്പെടുത്തുന്നത്‌ ലോക്ക് ഡൗൺ ഒഴിവാക്കുന്നതിന് തുല്യമാണ്. മനുഷ്യശരീരത്തിൽ വൈറസ് നിലനിൽക്കുന്ന ഏറ്റവും നീണ്ടകാലയളവിനെയും ഏറ്റവും നീണ്ട ഇൻകുബേഷൻ കാലളവിനെയും പരിഗണിച്ചാണ്‌ലോക്ക് ഡൗണിന്റെദൈർഘ്യം തീരുമാനിക്കേണ്ടത്.

കുടുംബത്തിനുള്ളിൽത്തന്നെയുള്ളലക്ഷണങ്ങളുള്ളതോഇല്ലാത്തതോ ആയ രോഗിയിൽനിന്നുംഅണുബാധമറ്റുള്ളകുടുംബാംഗങ്ങളിലേക്ക് പകരുന്നത്ഒരേസമയത്താകണമെന്നില്ല. അതിനാൽ വൈറസ് പകരാനോ വീണ്ടുംവരാനോ സാദ്ധ്യതയുള്ള കാലയളവുംഅതിജീവനത്തിനുവേണ്ടസമയവും ഉൾക്കൊള്ളുന്നതാവണം ലോക്ക് ഡൗൺ ദൈർഘ്യം. തീരെചെറിയലക്ഷണങ്ങളുള്ളവരെ ഉൾപ്പടെരോഗനിർണ്ണയ ടെസ്റ്റിംഗിന് വിധേയരാക്കുകയുംവേണം. കുടുംബത്തിലുള്ളഎല്ലാവരും രോഗലക്ഷണങ്ങളില്ലാതെതുടരുകയാണെങ്കിൽ, അതിൽ ഒരാളെങ്കിലും അണുബാധാ വാഹകരായിരിക്കാൻ കൂടുതൽ സാദ്ധ്യതയുണ്ട്. ലോക്ക് ഡൗൺ പിൻവലിച്ചശേഷം സമൂഹത്തിന് ഈ സാഹചര്യം വെല്ലുവിളിയാകും. (ലോക്ക്ഡൗണിന്റെഅവസാനത്തോടെകുടുംബത്തിൽഒരാൾരോഗബാധിതനായാൽ പ്രത്യേകിച്ചും . അത്തരംരോഗികൾ രോഗനിർണ്ണയ ടെസ്റ്റിന് വിധേയരാകാനുള്ള സാദ്ധ്യതയുംകുറവാണ്. കൂടാതെ സമൂഹത്തിൽ ഓരോകുടുംബങ്ങളുംരോഗനിർണ്ണയ ടെസ്റ്റിന് വിധേയരാവുക എന്നത് അപ്രായോഗികവുമാണ്.

ദീർഘകാലം നീണ്ടുനിൽക്കുന്ന തുടർച്ചയായ ലോക്ക്ഡൗൺ ഏറ്റവും നീണ്ട ഇൻകുബേഷൻ കാലയളവുംഅണുബാധയുള്ളവരുടെ ശരീരത്തിൽ വൈറസ് നിലനിൽക്കുന്ന കാലയളവും, 10 ആഴ്ച്ചകൾവരെ നീളുന്ന ഈ ലോക്ക്ഡൗണിൽ ഉൾപ്പെടും. അതിലൂടെസമൂഹത്തിലെ വൈറസ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കാൻ കഴിയും. ഈ പെരുമാറ്റച്ചട്ടം കൃത്യമായി പാലിച്ചാലും ഇതിൽഉൾപ്പെടുന്ന ലക്ഷണങ്ങളില്ലാത്ത കുറച്ചുപേർ ഉണ്ടാകുമെന്ന അപകടം നിലനിൽക്കും - ശരീരത്തിൽവൈറസിനെ കൂടുതൽകാലംവഹിക്കുന്നവരായിരിക്കുംഅവർ. അത്തരംആളുകൾഏതാനുംആഴ്ചകൾകൂടിരോഗം പകർത്തുന്ന അജ്ഞാതവാഹകരായിതുടരുകയുംചെയ്യും.

രോഗലക്ഷണമില്ലാത്ത കൊവിഡ് വാഹകർ, ടൈഫോയിഡ്‌ രോഗികളെപ്പോലെ അല്ല, ആറാഴ്ച്ചയിലധികം ഒരാളുടെ ശരീരത്തിൽ നിലനിൽക്കാൻ വൈറസിന് സാധിക്കില്ല, ഒരാളിൽ നിന്നുംമറ്റൊരാളിലേക്ക് പകർന്നാലേ അതിന് തുടർച്ചയുണ്ടാകൂ. അതുകൊണ്ട്, കർശനവും ദൈർഘ്യമേറിയതുമായ ലോക്ക് ഡൗണിലൂടെ കൊറോണവൈറസിന്റെ പകർച്ചയെയും നിലനിൽപ്പിനെയുംവലിയതോതിൽ ഇല്ലാതാക്കാൻ കഴിയും.

അത്തരം ഒരു ലോക്ക് ഡൗണിലൂടെ ഈ വൈറസിനെ പൂർണ്ണമായും നിർമാർജ്ജനം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കേണ്ട. ലോക്ക്ഡൗണിനുശേഷമുള്ള വ്യാപനത്തിൽ കുറവുണ്ടായാലും ഏതാനുംചിലരിൽ ഈ വൈറസ്‌ ശേഷിക്കുകയും അവർ രോഗവ്യാപനത്തിന്റെ പ്രമുഖ സ്രോതസ്സുകളായിമാറുകയുംചെയ്യും.

ചികിത്സ ലഭ്യമാക്കാൻ കഴിയുന്ന എണ്ണത്തിലേക്ക്സമൂഹത്തിലെവൈറസ് സാന്നിദ്ധ്യത്തെ കൊണ്ടുവരിക എന്നതാണ്‌ ലോക്ക്ഡൗണിന്റെ പ്രധാന ഉദ്ദേശം. ഇന്ത്യ ഈ ലക്ഷ്യത്തിൽ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. ഇതൊരുമാറ്റിവയ്ക്കൽ പ്രക്രിയയാണ് - ഏറ്റവുംമോശംസാഹചര്യത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്തുവാനോ മരുന്നു കണ്ടെത്തുന്നതുവരെയോ മരുന്നുകളുടെ / വാക്സിന്റെ പരീക്ഷണങ്ങൾ നടത്തുവാനോ വേണ്ട സമയംലഭിക്കുന്നതിനുവേണ്ടി തുടങ്ങിവച്ച പ്രക്രിയ. വൈറസ് വ്യാപനം തടയുവാനായി നടത്തുന്ന മറ്റ്കാര്യങ്ങൾകൂടി നാം കൃത്യമായി പിൻതുടർന്നാൽ ലോക്ക്ഡൗൺ വൻവിജയമാകും.

-----------

ഡോ. ദേബാശിഷ് ഡൻ‌ഡ

ക്രിസ്ത്യൻ മെഡിക്കൽ കോളേജ് , വെല്ലൂർ

പ്രൊഫ.ഡോ. ജോർജ് ചാണ്ടി മറ്റത്ര

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്

തിരുവല്ല