അടൂർ : ലോക്ക്ഡൗൺ കാലത്ത് ജില്ലയിലെ ജനങ്ങളെ കൃഷിയിൽ കൂടുതൽ തല്പരാക്കുന്നതിന് വേണ്ടി സി.പി.ഐ. ജില്ലാ കൗൺസിൽ നടപ്പാക്കികൊണ്ടിരിക്കുന്ന ഹരിതം 2020 പദ്ധതി മാതൃകാപരമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.കൊടുമണ്ണിൽ കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.കൊടുമണ്ണിൽ 2.5 ഏക്കർ സ്ഥലത്താണ് കൃഷിത്തോട്ടം പദ്ധതി ആരംഭിച്ചത്.പച്ചക്കറിയ്ക്ക് പുറമേ കിഴങ്ങുവർഗങ്ങളും മരച്ചീനി,വാഴ എന്നിവയും കൃഷി ചെയ്യാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.ഈ കൃഷിത്തോട്ടത്തിനോടനുബന്ധിച്ച് നിലവിലുള്ള കുളത്തിൽ മത്സ്യകൃഷി ആരംഭിക്കാനും പദ്ധതിയുണ്ട്.സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയന്റെ നിർദ്ദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.കൊടുമൺ മുകളിൽ പരേതനായ രാധാകൃഷ്ണന്റെ മകൻ ശ്രീകാന്ത് കൃഷിയ്ക്ക് വിട്ട് നൽകിയ സ്ഥലത്താണ് കൃഷി ത്തോട്ടം ആരംഭിച്ചത്.ഇതിനോടനുബന്ധിച്ച് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.ജില്ലാ സെക്രട്ടറി എ.പി.ജയൻ, ചിറ്റയം ഗോപകുമാർ എം.എൽ.എ,മുണ്ടപ്പള്ളി തോമസ്,ഡി.സജി, ടി.മുരുകേഷ്,അരുൺ. കെ.എസ്.മണ്ണടി, ഏഴംകുളം നൗഷാദ്, ജി.ബൈജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.