തിരുവല്ല : ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടിലായ ജനങ്ങളുടെ ഉപജീവന പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ഡി.ഒ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. സംസ്ഥാന സമിതിയംഗം കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വർഗീസ് മാമ്മൻ, ജോർജ് മാത്യു, ഷിബു പുതുക്കേരി എന്നിവർ പ്രസംഗിച്ചു.