അടൂർ : നഗരമദ്ധ്യത്തിൽ മാർക്കറ്റ് റോഡിൽ കുരിശടിക്ക് സമീപത്ത് നിന്ന മരത്തിന്റെ വലിയ ശിഖരം ഇന്നലെ വൈകിട്ട് മഴയിൽ ഒടിഞ്ഞുവീണ് ഒന്നേകാൽ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന മുൻ നഗരസഭാ ചെയർമാൻ ഉമ്മൻതോമസിന്റേത് ഉൾപ്പെടെ രണ്ട് ബൈക്കുകൾക്ക് സാരമായ കേടുപാടുണ്ടായി. വൈദ്യുതി ലൈനുകളും ടെലിഫോൺ ലൈനും കേബിളുകളും പൊട്ടിവീണു. ഫയർഫോഴ്സ് എത്തി ശിഖരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനരാരംഭിച്ചത്.