s
റോഡിൽ രൂപപെട്ട കുഴി

കൊടുമൺ : കനത്ത മഴയിൽ റോഡിൽ രൂപപെട്ട കുഴി അപകട ഭീഷണിയുയർത്തുന്നു. കൊടുമൺ - അങ്ങാടിക്കൽ പാതയിൽ അരീക്കര പാലത്തിന് സമീപമാണ് അപകട ഭീഷണിയായി വലിയ കുഴി രൂപപെട്ടത്. ടാറിംഗിനോട് ചേർന്നായതിനാൽ കാൽനടയാത്രികരും ഇരുചക്ര വാഹന യാത്രികരും അപകടത്തിൽപ്പെടാൻ സാദ്ധ്യതഏറെയാണ്.മാസങ്ങൾക്ക് മുൻപ് റോഡിലെ കുഴികൾ അടക്കുന്നതിനായി ലക്ഷങ്ങൾചെലവഴിച്ചങ്കിലും ശരിയായ രീതിയിൽ നിർമ്മാണം നടന്നില്ലെന്നും ആരോപണമുണ്ട്.