തിരുവല്ല: തിരുമൂലപുരം ആസാദ് നഗർ റസിഡന്റ്സ് അസോസിയേഷന്റെ പരിധിയിലെ കുടുംബങ്ങൾക്ക് മാസ്ക്,സാനിറ്റൈസർ എന്നിവ സൗജന്യമായി വിതരണം ചെയ്തു.സീനിയർ സിറ്റിസൺ മണ്ണടിപ്പറമ്പിൽ പാറുക്കുട്ടിയമ്മയ്ക്ക് മാഷ്ക്ക് നൽകി അസോസിയേഷൻ പ്രസിഡന്റ് തങ്കമ്മ ഏബ്രഹാം വിതരണോദ്ഘാടനം നിർവഹിച്ചു.വികാസ് സുരേന്ദ്രൻ,വി.പി മണികുമാർ എന്നിവരാണ് പ്രതിരോധ സാമഗ്രികൾ സ്പോൺസർ ചെയ്തത്.അസോസിയേഷനിലെ 125 കുടുംബങ്ങൾക്ക് വിതരണം ചെയ്തു.അസോ.സെക്രട്ടറി പി.എൻ ഗോപാലകൃഷ്ണപിള്ള, ട്രഷറാർ ശ്രീലേഖ സനൽ,കമ്മിറ്റി അംഗങ്ങളായ ടി.എൻ ഗോപാലകൃഷ്ണൻ, ജയാ സന്തോഷ്,കെ.പ്രസാദ്,കുരുവിള മാമ്മൻ, കൈലാസ്.കെ,വിനോദ് വിജയൻ,വിശ്വൻ പി.ടി, ടി.എൻ സുരേന്ദ്രൻ, ഡോ.ആർ. വിജയമോഹനൻ എന്നിവർ നേതൃത്വം നൽകി.