തിരുവല്ല: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ആരംഭിച്ച ആരോഗ്യ സേതു ആപ്ലിക്കേഷൻ പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കോർഡിനേറ്റർ വിനോദ് തിരുമൂലപുരം സിനിമാ സംവിധായകനും നടനുമായ എം.ബി പത്മകുമാറിന് പരിചയപ്പെടുത്തി. തിരുവല്ല മണ്ഡലം വൈസ് പ്രസിഡന്റ് ശ്യാം ചാത്തമല,അഡ്വ.അഭിലാഷ് ചന്ദ്രൻ,കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.