തിരുവല്ല: എൽ.ഡി.എഫ് സർക്കാരിന്റെ ആഹ്വാനപ്രകാരം നെടുമ്പ്രം പഞ്ചായത്തിലെ പൊടിയാടിയിൽ ബജറ്റ് ഹോട്ടൽ പ്രവർത്തനം തുടങ്ങി. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ,പുളിക്കീഴ് ബ്ലോക്ക് മെമ്പർ ബിനിൽകുമാർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി സതീഷ്‌കുമാർ,അംഗങ്ങളായ സി.ജി.കുഞ്ഞുമോൻ,സന്ധ്യാമോൾ,അജിതാ ഗോപി,ചന്ദ്രലേഖ, പഞ്ചായത്ത് സെക്രട്ടറി സി.ഡി.എസ് ചെയർപേഴ്‌സൺ സുജ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ആർ.സനൽകുമാർ,അക്കൗണ്ടന്റ് ഷീന എന്നിവർ പങ്കെടുത്തു.കുടുംബശ്രീക്കാണ് ഹോട്ടലിന്റെ ചുമതല. ഇപ്പോൾ ഓർഡർ പ്രകാരം പാഴ്‌സൽ മാത്രമാണ് നൽകുക.ലോക് ഡൗൺ കഴിഞ്ഞാൽ 20 രൂപക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയും.സ്‌പെഷ്യൽ വിഭവങ്ങൾ വേണ്ടവർക്ക് അതിന്റെ വില കൂടി നൽകിയും ഊണ് കഴിക്കാം.