ananth
ബി.ഡി.ജെ.എസ് നടത്തിയ ഉപരോധം ജില്ലാ പ്രസിഡന്റ് ഡോ. എ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എഫ്.ഒ ഓഫീസ് ഉപരോധിച്ചു.വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ‌ഡോ. എ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്തു.ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി ബോബി കാക്കാനപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എൻ.വിനയചന്ദ്രൻ, ജില്ലാ സെക്രട്ടറി സതീഷ് ബാബു, ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് നോബൽ കുമാർ,സുരേഷ് മുടിയൂർകോണം,എസ്.ശ്രീജിത്, ഡി. ജയൻ,സോജൻ സോമൻ എന്നിവർ സംസാരിച്ചു.