മല്ലപ്പള്ളി: മല്ലപ്പള്ളി ബ്ലോക്കുതല യോഗം ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്നു.അഡ്വ. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.തരിശുനിലം കണ്ടെത്തി കൃഷി ആരംഭിക്കണമെന്നും നിലവിലുള്ള കൃഷി പ്രോത്സാഹന പരിപാടികൾ ആവിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ പ്ലാനിംഗ് കമ്മീഷൻ അംഗം അഡ്വ.രാജീവ് ഇരവിപേരുർ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് അടിസ്ഥാനത്തിൽ തരിശുഭൂമികളുടെ ഉടമസ്ഥരെ കണ്ടെത്തി കൃഷി ആരംഭിക്കുന്നതിന് കൃഷി,പഞ്ചായത്ത്,വകുപ്പുകളും കർഷകരും,സന്നദ്ധസംഘടനകളും ഇക്കാര്യത്തിൽ സജ്ജരാകണം.ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പദ്ധതി വിഭാവനം ചെയ്യണമെന്നും വാർഷിക പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി സർക്കാർ പ്രഖ്യാപിച്ച 12 ഇനങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തനങ്ങൾ ഏകോപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അദ്ധ്യക്ഷയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റുമാരായ റെജി ശാമുവേൽ മല്ലപ്പള്ളി,റെജി ചാക്കോ കല്ലൂപ്പാറ,തോമസ് മാത്യു ആനിക്കാട്,കെ.കെ. രാധാകൃഷ്ണക്കുറുപ്പ് കുന്നന്താനം,എം.എസ്.സുജാ കൊറ്റനാട്,ബിന്ദു ദേവരാജൻ കോട്ടാങ്ങൽ,എലിസബേത്ത് മാത്യു കവിയൂർ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി.ഉത്തമൻ,വിവിധ വകുപ്പുകളിലെ താലൂക്കുതല കൃഷി,മൃഗസംരക്ഷണം,ക്ഷീരവികസനം,ഫിഷറീസ് വകുപ്പ് താലൂക്ക്, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.