vellakkett-
കുറ്റൂരിൽ വെള്ളക്കെട്ട് ഒഴിവാക്കുന്ന ജോലികൾ

തിരുവല്ല: കുറ്റൂർ പഞ്ചായത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ജോലികൾക്ക് തുടക്കം കുറിച്ചു.മഴക്കാലത്ത് കുറ്റൂരിലെ എം.സി റോഡിന് കിഴക്ക് ഭാഗത്താണ് അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ട് പ്രദേശവാസികൾക്ക് ദുരിതമാകുന്നത്.ഈ പ്രശ്‌നം പരിഹരിക്കാനായി കൂറ്റൂർ പഞ്ചായത്തിലെ മധുരംപുഴ കോതാട്ടുചിറ തോട് 750 മീറ്റർ ദൂരത്തിൽ നാലടി താഴ്ച്ചയിൽ ഹിറ്റാച്ചി ഇറക്കി വൃത്തിയാക്കി.മൂന്നാം വാർഡിലെ മെമ്പർ കൂടിയായ പ്രസിഡന്റ് ശ്രീലേഖാ രഘുനാഥ് നേതൃത്വംനൽകി. നാട്ടുകാരുടെയും കുറ്റൂരിലേ വ്യാപാരി വ്യവസായികളുടേയും സഹകരണത്തോടുകൂടി 35000 രൂപാ മുടക്കിയാണ് ജോലികൾ ചെയ്തത്. 20 വർഷക്കാലമായി അടഞ്ഞുകിടന്ന തോടാണ് രണ്ടു മീറ്റർ വീതിയിൽ മണ്ണു മാറ്റി വൃത്തിയാക്കിയത്.പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന ചെറിയ വെള്ളപ്പൊക്കത്തിന് തടയിടാൻ ഒരു പരിധി വരെ ഈ പ്രവർത്തിയിലൂടെ സഹായകമാകും.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.ജയകൃഷ്ണൻ നായർ,പ്രസന്നകുമാർ കുറ്റൂർ, ഏബ്രഹാം കുന്നുകണ്ടത്തിൽ,ബേബി കന്നുകണ്ടത്തിൽ എന്നിവർ പ്രവർത്തിയുടെ നടത്തിപ്പിന് പ്രസിഡന്റിന് സഹായിക്കാൻ ഒപ്പം ഉണ്ടായിരുന്നു.രണ്ടാം ഘട്ടമായി കർത്താലിൽപ്പടി മധുരംപുഴ തോട്ടിൽ മണിമലയാറ്റിൽ നിന്നും വെള്ളം കയറാതിരിക്കാനുള്ള ബണ്ടിന്റെ പണിയും ആരംഭിച്ചു.