പന്തളം : ലോക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കർഷകരെ സഹായിക്കാൻ നടപടിവേണമെന്ന് കർഷക കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എൻ. രാജൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ.ആർ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. സോളമൻ വരവുകാലായിൽ, വി.എം.അലക്സാണ്ടർ, കോശി കെ. മാത്യു, സുനിതാ വേണു, ശെൽവരാജ്, ക്യാപ്റ്റൻ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.